കുളത്തൂപ്പുഴ: കെഎസ്ആര്‍ടിസി ഡിപ്പോ വികസനം ലക്ഷ്യമിട്ട് ട്രാന്‍സ്പോര്‍ട്ട് മാനേജിംഗ് കമ്മിറ്റി യോഗം നടന്നു. പുനലൂര്‍ എംഎല്‍എ സി. അജയപ്രസാദിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
യോഗത്തില്‍ ഡിപ്പോകളുടെ സമഗ്രവികസനവും ജനപങ്കാളിത്തവും ലക്ഷ്യമിട്ട് ട്രാന്‍സ്പോര്‍ട്ട് മാനേജിംഗ് കമ്മിറ്റി (ടിഎംസി) രൂപീകരിച്ചു. സര്‍ക്കാര്‍ നടപ്പാക്കുന്ന മികച്ച സേവനങ്ങള്‍ എത്തിക്കുന്നതിനും ജനപങ്കാളിത്തത്തോടെ ഡിപ്പോ വികസനത്തിന് തുക സമാഹരിക്കാനുമാണ് ടിഎംസി രൂപവത്കരിച്ചത്.
ഡിപ്പോകളുടെ അടിസ്ഥാനസൗകര്യവികസനം, ശുചിത്വം, കാന്റീന് ഗുണനിലവാരം എന്നിവ ഉയര്‍ത്തുന്നതിനായി എല്ലാഡിപ്പോയിലും ടിഎംസി രൂപവത്കരിക്കുന്നതിന്റെ ഭാഗമായി കുളത്തൂപ്പുഴയിലും യോഗം ചേര്‍ന്നു.
യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സൈനബാ ബിവി, പഞ്ചായത്ത് അംഗങ്ങളായ ഷബിനാ അന്‍വര്‍, കെ.അനില്‍ കുമാര്‍, ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ മനേഷ്, രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ ആര്. ഷറഫുദീന്‍, എസ്. ഗോപകുമാര്‍, ജോര്‍ജുകുട്ടി മാക്കുളം, സന്തോഷ് ജി.നായര്‍, നാസര്‍, ദേവരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.